Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested For Drug

Ernakulam

മാ​ര​ക ​ല​ഹ​രി​യുമാ​യി മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ക​രു​മാ​ലൂ​ർ: മാ​ര​ക ​ല​ഹ​രി​മ​രു​ന്നു​മാ​യി ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യ വെ​ളി​യ​ത്തു​നാ​ട് പേ​ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മെ​ഹ​ജു​ബ്, ചോ​മ​യ​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​എ​ൻ. സ​ഹീ​ർ, ആ​ലു​വ പ​റ​മ്പാ​യ​ക​മ്പ​ത്ത് വീ​ട്ടി​ൽ ഷാ​ഫി കു​ഞ്ഞു​മ​ര​ക്കാ​ർ എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 70.5 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ, ഏ​ഴ് ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

മു​ഹ​മ്മ​ദ് മെ​ഹ​ജൂ​ബ് ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ മെ​മ്പ​ർ ആ​യി​രു​ന്നു. പാ​ല​ക്കാ​ട് ചി​റ്റൂ​ർ ഭാ​ഗ​ത്തു ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു സം​ഘം പി​ടി​യി​ലാ​യ​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റ​ത്തെ ഫ്ലാ​റ്റി​ലും, മാ​ളി​കം പീ​ടി​ക​യി​ലെ ചാ​യ​ക്ക​ട​യി​ലും വി​ല്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചും അ​ടു​ത്ത ദി​വ​സം എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തും.

ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വാ​ലൂ​ർ എം​ടി ലി​ങ്ക് റോ​ഡി​ൽ ക​ഞ്ചാ​വ് അ​ട​ക്കം മാ​ര​ക ല​ഹ​രി​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം വ​രാ​പ്പു​ഴ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കാ​ണ് പ്ര​തി​ക​ൾ ല​ഹ​രി ക​ട​ത്തി​യ​തെ​ന്നാ​ണ് എ​ക്സൈ​സ് പ​റ​യു​ന്ന​ത്.

Latest News

Corehub Up